Monday
23 Sep 2019

പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി

By: Web Desk | Wednesday 3 April 2019 4:32 PM IST


ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുന്‍പ് പുല്‍വാമയിലെ സി ആര്‍ പി എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന ആസൂത്രകനെ യു എ ഇ ഇന്ത്യക്ക് കൈമാറി. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ നിസാര്‍ അഹമ്മദിനെയാണ് ഇന്ത്യക്ക് കൈമാറിയത്. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ശേഷം ഇയാളെ എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.

നിസാറിനെതിരെ എന്‍ ഐ എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2017 ഡിസംബറിലാണ് ലത്‌പോറയിലെ സൈനിക ക്യാമ്ബിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മൂന്ന് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇയാള്‍ യു എ ഇയിലേക്ക് കടന്നത്. ജെയ്‌ഷെ ഡിവിഷണല്‍ കമാന്റര്‍ നൂര്‍ താന്ത്രെയുടെ സഹോദരനാണ് ഇയാള്‍. 2017ല്‍ കാശ്മീര്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ നൂര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്ന് നിസാര്‍ ഫെബ്രുവരി ഒന്നിനാണ് ദുബായിലേക്ക് കടന്നത്. നിസാറിന്റെ താവളം കണ്ടെത്തിയ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം യു.എ.ഇ.യ്ക്ക് കൈമാറുകയായിരുന്നു.

Related News