പ്രവാസികള്‍ക്ക് ഗുണകരമായ തീരുമാനങ്ങളുമായി യുഎഇ

യുഎഇ: പ്രവാസി തൊഴിലാളികള്‍ക്ക് ഗുണകരമായ നിരവധി പുതിയ തീരുമാനങ്ങളുമായി യുഎഇ . യുഎഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ആണ് തൊഴില്‍ വിസയ്ക്കായുള്ള പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത് . വിദേശ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് സ്കീമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വര്‍ഷം തോറും തൊഴിലാളിയുടെ പേരില്‍ നിക്ഷേപിക്കേണ്ട ഇന്‍ഷുറന്‍സ് ഡെപ്പോസിറ്റ് 3,000 ദിര്‍ഹത്തില്‍ നിന്ന് 60 ദിര്‍ഹമാക്കി.
പുതിയ പരിഷ്കാരം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സ്കീം കമ്പനികള്‍ക്കും ലാഭകരമാണ്. ഇതിലൂടെ കമ്പനികള്‍ക്ക് ബിസിനസ് എളുപ്പമാക്കാന്‍ കഴിയുമെന്നാണ് നിഗമനം.