ഏറ്റവും വലിയ പതാകയുമായി ആകാശച്ചാട്ടം: സ്വന്തമാക്കിയത് ലോക റെക്കോർഡ് ‑കാണാം വൈറൽ വീഡിയോ

Web Desk
Posted on December 01, 2019, 5:44 pm

അബുദാബി: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇ സ്വന്തമാക്കിയത് ലോക റെക്കോർഡ്. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ചാണ് യു എ ഇ വീണ്ടും റെക്കോര്‍ഡ് കുറിച്ചത്.

ദുബൈ പാം ജുമൈറക്ക് മുകളില്‍ നിന്ന് യു എ ഇ ദേശീയപതാകയുമാടി സ്കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം എന്ന കുറിപ്പോടുകൂടി പങ്കുവെച്ചത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ്.

144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.