Web Desk

കൊച്ചി

January 21, 2020, 1:03 pm

യുഎപിഎ കേസ്: അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Janayugom Online

പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം എത്ര ദിവസത്തേയ്ക്കാണ് കസ്റ്റഡിയെന്ന് കോടതി നാളെ വ്യക്തമാക്കും. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.