23 April 2024, Tuesday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ദേശദ്രോഹ യുഎപിഎ കേസുകള്‍ കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2021 11:41 am

കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ച ദേശദ്രോഹക്കേസു (സെഡിഷന്‍) കളും കരിനിയമമായ യുഎപിഎയും ചുമത്തുന്നതില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. കോവിഡ് മഹാമാരിക്കാലത്തും ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 2020ല്‍ രജിസ്റ്റര്‍ ചെയ്തത് 5613 കേസുകളെന്ന് ദേശീയക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ആസം, മണിപ്പൂര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ദേശദ്രോഹ കേസുകളും. മണിപ്പൂര്‍ 15, അസം 12, കറര്‍ണാടക എട്ട്, യുപി ഏഴ് വീതം കേസുകളാണ് ദേശദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിപ്പൂരില്‍ 169, അസമില്‍ 76, യുപിയില്‍ 72 കേസുകളാണ് യുഎപിഎ പ്രകാരമുള്ളത്.


ഇത് കൂടി വായിക്കുക: യുഎപിഎ; ജമ്മുകശ്മീരിൽ രണ്ടു വർഷത്തിനിടെ അറസ്റ്റിലായത് 2300 പേര്‍


ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം 86 കേസുകളുള്ള ജാര്‍ഖണ്ഡാണ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശില്‍ ഇക്കാലയളവിലും വര്‍ധനയാണുണ്ടായത്. 2019 ല്‍ 2107 കേസുകളുണ്ടായപ്പോള്‍ 2020ല്‍ 2217 ആയി ഉയര്‍ന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് പ്രകാരം ഏറ്റവുമധികം കേസുകളുണ്ടായതും ഉത്തര്‍പ്രദേശിലാണ് — 2126.

Eng­lish sum­ma­ry; UAPA cas­es more in BJP ruled states

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.