Web Desk

ന്യൂഡല്‍ഹി

January 28, 2021, 9:07 pm

ഡൽഹി സംഘർഷം; രാജ്യദ്രോഹക്കുറ്റം, യുഎപിഎ ചുമത്തി കേസുകൾ

Janayugom Online

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസ്. സംഘര്‍ഷത്തിനു പിന്നിലെ ഗൂഢാലോചനയില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടു.ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിനാണ് അന്വേഷണച്ചുമതല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് കര്‍ഷക സംഘടന നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം

കർഷകരുടെ സമരം സമാധാനത്തിന്റേതാണെന്നും പൊലീസും ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് വന്നതെന്നും ബിനോയ് വിശ്വം എം പി പ്രതികരിച്ചു. കേന്ദ്രവും പൊലീസും ആർഎസ്എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സമരം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി. രാജ്യത്തെ കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും രാഗേഷ് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിൽ കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഡൽഹി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേതാക്കൾക്ക് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് നടപടി.

ENGLISH SUMMARY: uapa charged in del­hi protest cases

YOU MAY ALSO LIKE THIS VIDEO