23 April 2024, Tuesday

Related news

March 5, 2024
February 22, 2024
February 16, 2024
February 6, 2024
January 9, 2024
December 6, 2023
November 23, 2023
October 16, 2023
March 24, 2023
March 24, 2023

രാജ്യദ്രോഹക്കുറ്റവും യുഎപിഎയും പിന്‍വലിക്കണം: ജസ്റ്റിസ് നരിമാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2021 9:50 pm

ജനങ്ങള്‍ക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയണമെങ്കില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും സുപ്രീം കോടതി പിന്‍വലിക്കണമെന്ന് റിട്ട. ജസ്റ്റിസ് റോഹിൻടന്‍ നരിമാന്‍. ഇത്തരം വിഷയങ്ങള്‍ വീണ്ടും സര്‍ക്കാരിന്റെ കയ്യില്‍ ഏല്‍പ്പിക്കരുത്. സർക്കാരുകൾ വരും, പോകും, നിയമങ്ങൾ ഭേദഗതി ചെയ്യുന്നതും റദ്ദാക്കുന്നതും സര്‍ക്കാരിന്റെ ജോലി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു കേസ് സുപ്രീം കോടതിയില്‍ വന്നാല്‍ പൗരന്മാര്‍ക്ക് കൂടുതൽ സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടി സെക്ഷൻ 124 എയും യുഎപിഎയിലെ കുറ്റകരമായ വ്യവസ്ഥകളും കോടതി പിന്‍വലിക്കണം. എന്നാല്‍ മാത്രമേ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180ല്‍ 142-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ റാങ്ക് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയൂ എന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. 

ഇന്ത്യൻ ജനതയെ, പ്രത്യേകിച്ച് സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമർത്താൻ കൊളോണിയല്‍ സർക്കാർ ഏര്‍പ്പെടുത്തിയ രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗം ഇന്നും രാജ്യത്ത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നിട്ടുകൂടി മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ താഴോട്ട് പോയതിന്റെ കാരണം കാലഹരണപ്പെട്ട ഇത്തരം നിയമങ്ങളാണെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry : uapa needs to be dis­con­tin­ued says jus­tice nariman

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.