September 28, 2022 Wednesday

Related news

September 7, 2022
August 4, 2022
July 3, 2022
June 29, 2022
April 28, 2022
April 16, 2022
April 11, 2022
April 11, 2022
February 7, 2022
January 12, 2022

ഷര്‍ജില്‍ ഇമാമിനെതിരെ യുഎപിഎ

Janayugom Webdesk
 ന്യൂഡൽഹി:
April 30, 2020 8:44 pm

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യുഎപിഎ കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റേതാണ് നടപടി. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. അറസ്റ്റ് ചെയ്ത് 88 ദിവസം കഴിയുമ്പോഴാണ് ഷർജിലിനെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പൊലീസിന്റെ ദുഷ്ടലാക്കാണെന്ന് ഷർജിലിന്റെ അഭിഭാഷകൻ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഷര്‍ജിലിനെ തുടര്‍ച്ചയായി ജയിലില്‍ കിടത്താനുള്ള നീക്കമാണിത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഏഴ് വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പാണ് യുഎപിഎ. ജനുവരി 28നാണ് ഷർജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെഎൻയു വിദ്യാർത്ഥിയായ ഷർജിലിന്റെ പ്രസം​ഗം ഡൽഹി കലാപത്തിന് പ്രേരണയായെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തർപ്രദേശ് പൊലീസും ഷര്‍ജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ENGLISH SUMMARY: uapa tak­en against shar­jil imam

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.