ഗ്രീന്‍ സോണുകളായിപ്രഖ്യാപിക്കപ്പെട്ടതോ
കൊച്ചിയിലെയും തൃശൂരിലെയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പിക്കുന്നതിനൊപ്പം നഗരങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പരിഗണനയെന്നും ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധിക്കുന്നുവെന്നും സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന് തന്നെയായിരിക്കും മുന്‍ഗണനയെന്നും സുരക്ഷയെ കുറിച്ച് എല്ലാ റൈഡര്‍മാരും ബോധവാന്മാരായിരിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഊബര്‍ ദക്ഷിണേന്ത്യ, ശ്രീലങ്ക റൈഡ്‌ഷെയറിങ് മേധാവി കനിക മല്‍ഹോത്ര പറഞ്ഞു.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി ഊബര്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്: പനിയാണെങ്കില്‍ ദയവായി വീട്ടിലിരിക്കുക, ഓരോ റൈഡുകള്‍ക്കും മുമ്പും പിമ്പും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക, ഊബര്‍ റൈഡിന് മുഖാവരണം നിര്‍ബന്ധമാണ്, തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോള്‍ ടിഷ്യൂ അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മറയ്ക്കുക, വിന്‍ഡോകള്‍ അല്ലെങ്കില്‍ വെന്റിലേഷന്‍ സ്വയം തുറന്നിടുക അല്ലെങ്കില്‍ ഡ്രൈവറോട് എസി ഫ്രെഷ് എയര്‍ മോഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുക, സാധ്യമായിടത്തെല്ലാം ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോഗിക്കുക, ലഗേജുകളും മറ്റു സാധനങ്ങളും സ്വയം കൈകാര്യം ചെയ്യുക, 65 വയസിന് മുകളിലുള്ളവരും നിലവില്‍ മറ്റ് രോഗങ്ങളുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അത്യാവശ്യത്തിനല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക.
ഊബര്‍ യാത്രയില്‍ റൈഡര്‍ക്ക് സുരക്ഷിതത്വം തോന്നണം. അതുകൊണ്ടു തന്നെ സുരക്ഷാ കാരണങ്ങളാല്‍ സുഖകരമായി തോന്നുന്നില്ലെങ്കില്‍ ഡ്രൈവര്‍ക്കോ റൈഡര്‍ക്കോ യാത്ര കാന്‍സല്‍ ചെയ്യാം. ഇത്തരം വേളകളില്‍ ഊബര്‍ മുഴുവന്‍ കാന്‍സലേഷന്‍ ചാര്‍ജും റീഫണ്ട് ചെയ്യുന്നതാണ്
ENGLISH SUMMARY: Uber Cochin and Thrissur resumed operations
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.