പൗരത്വ നിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച യൂബർ ഡ്രൈവർക്ക് അവാർഡുമായി ബിജെപി. അതേസമയം ഉബർ കമ്പനി രോഹിത് ഗൗറെന്ന ഡ്രൈവറെ പുറത്താക്കി. ബിജെപി മുംബൈ തലവൻ എംപി ലോധയാണ് രോഹിത് ഗൗറിനെ നേരിൽ കണ്ട് അലേർട്ട് സിറ്റിസൺ അവാർഡ് നൽകി അഭിനന്ദിച്ചത്. കഴിഞ്ഞദിവസം തന്റെ വാഹനത്തിൽ യാത്രചെയ്യുകയായിരുന്നയാൾ നിയമത്തിനെതിരെ ഫോണിൽ സംസാരിച്ചതിനെത്തുടർന്നായിരുന്നു രോഹിത് പൊലീസിലേൽപ്പിച്ചത്. ബപ്പാദിത്യ സർക്കാരെന്ന കവിയെയാണ് ഫോണിൽ സംസാരിച്ചതിന്റെയും കമ്യൂണിസ്റ്റാണെന്നതിന്റെയും പേരിൽ രോഹിത് പൊലീസിന് കൈമാറിയത്.
रोहित गौर.… नागरिकता संशोधन कानून के खिलाफ राष्ट्र विरोधी षड्यंत्र कर रहे उबर टैक्सी यात्री को जिन्होंने पुलिस को सौंपा। रोहित गौर को सांताक्रुज पुलिस थाने में बुलाकर मुंबई की जनता की ओर से उनका अभिनंदन किया एवं अलर्ट सिटिज़न अवार्ड से सम्मानित किया। pic.twitter.com/hct3ReNjgK
— Mangal Prabhat Lodha (@MPLodha) February 8, 2020
ഷഹീന്‍ബാഗില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. ഇത് കേട്ട ഡ്രൈവര്‍ എടിഎമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്ന് പറഞ്ഞ് ഇടക്ക് വണ്ടി നിര്‍ത്തുകയായിരുന്നു. പിന്നീട് പൊലീസുമായി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ബപ്പാദിത്യയെ പൊലീസ് വിട്ടയച്ചത്.
English summary: uber driver got award from bjp
You may also like this video