രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനെ അതിധാരുണമായി കൊലപ്പെടുത്തി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. സംഭവവത്തില്‍ അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തി.
അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇത് അന്വേഷിക്കാനായാണ് എൻഐഎ എത്തുന്നത്.
അതിനിടെ കൊലചെയ്യപ്പെട്ട കനയ്യകുമാർ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പരാതിയെ തുടർന്ന് ഭീഷണിപ്പെടുത്തിയവരെ വിളിച്ചു താക്കീതും ചെയ്തിരുന്നു.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ഫേയ്സ്ബു്ക്ക് പോസ്റ്റിട്ടതിനാണ് തയ്യൽകാരനായ കനയ്യലാൽ കൊലചെയ്യപ്പെട്ടത്. കടയിലെത്തിയ കൊലപ്പെടുത്തിയശേഷം പ്രതികൾ വീഡിയോ ചിത്രീകരിച്ച് പ്രചകരിപ്പിക്കുകയായിരുന്നു.
കൊലപാതകം നടത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും.
അതേസമയം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. എല്ലാ ജില്ലകളിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
English summary;Udaipur murder; Heavy vigilance in Rajasthan
You may also like this video;