Site iconSite icon Janayugom Online

ഉദയ്പൂർ കൊലപാതകം; പ്രതികളുടെ ബന്ധം തള്ളി പാകിസ്ഥാൻ

ഉദയ്പൂരിലെ കൊലപാതകക്കേസിലെ പ്രതികൾക്ക് പാക് സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാകിസ്ഥാൻ.

ഉദയ്പൂരിലെ കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികളെ പാകിസ്ഥാനിലെ സംഘടനയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ടു. ഇത്തരം ശ്രമങ്ങൾ വികൃതമാണെന്ന് പാക് വിദേശകാര്യ വക്താവ് പറഞ്ഞു.

പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും പാകിസ്ഥാൻ വക്താവ് വ്യക്തമാക്കി.

അതേസമയം, ഉദയ്പുർ കൊലപാതകക്കേസിൽ പ്രതികൾക്ക് പാക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജയ്പൂരിൽ മാർച്ച് 30ന് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തിട്ടുണ്ട്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർ ബന്ധം പുലർത്തിയിരുന്നത്. ഉദയ്പൂരിലെ അൽ‑സുഫയുടെ തലവനാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അക്താരിയെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Eng­lish summary;Udaipur Mur­der; Pak­istan denied the accused’s connection

You may also like this video;

Exit mobile version