കൊച്ചി: ചേർത്തല സ്വദേശിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവും കാമുകിയും കുറ്റം സമ്മതിച്ചു. തമിഴ് ചിത്രമായ ‘96’ ഉം മലയാള ചിത്രം ‘ദൃശ്യ’വും സ്വാധീനിച്ച വിവരവും കുറ്റസമ്മത വേളയിൽ പ്രതികൾ ഇരുവരും തുറന്നു സമ്മതിച്ചതായും പോലീസ് അറിയിച്ചു.
ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യയെ കൊലപെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ ഇരുവരും ചേര്‍ന്ന് മറവ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണു സംഭവം. ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ജോലിയോട് അനുബന്ധിച്ചാണ് കഴിഞ്ഞ മാർച്ചിൽ ഭാര്യ വിദ്യയ്ക്കൊപ്പം പ്രേംകുമാർ കൊച്ചി ഉദയംപേരൂർ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനു മുൻപു എറണാകുളം ജില്ലയിൽ പലയിടത്ത് ഇവർ മാറിമാറി താമസിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും. വിദ്യയ്ക്ക് മദ്യം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. റീ യൂണിയൻ സംഘടിപ്പിച്ച സമയത്താണ് ഇത്തരമൊരു കൊലപാതകത്തിന് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
പ്രേംകുമാര്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ട് ആണ്. ഇരുവരും ചെറുപ്പകാലം മുതല്‍ തന്നെ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നില്ലെന്നും സ്കൂളിൽ നടത്തിയ റീയൂണിയനു ശേഷമാണ് ഇരുവരും അടുപ്പത്തിൽ ആയതെന്നും അതു പ്രണയത്തിലേയ്ക്ക് വളരുകയായിരുന്നെന്നും ചോദ്യം ചെയ്യൽ വേളയിൽ ഇവർ പോലീസിനോട് സമ്മതിച്ചു.
ഭർത്താവും മക്കളുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് സുനിത പൊലീസിനു നൽകിയ മൊഴിയിലുള്ളത്. ഇവരുടെ ഭർത്താവും മൂന്നു മക്കളും നിലവിൽ ഹൈദരാബാദിൽ ആണ്. ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രേംകുമാറും സുനിതയും പൊലീസിനോട് വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.