July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഉദയംപേരൂർ വിദ്യ കൊലക്കേസ്: മൂന്നാമനേയും പൊലീസ് തിരിച്ചറിഞ്ഞു

Janayugom Webdesk
December 13, 2019

തിരുവനന്തപുരം: കാമുകിയും ഭർത്താവും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ കേസിൽ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. തമിഴ്നാട്ടില്‍ മറവ് ചെയ്ത വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനും ഡിഎന്‍എ പരിശോനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ചാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് അമിതമായി മദ്യം നൽകി വിദ്യയെ കൊലപ്പെടുത്തിയത്. തിരുനൽവേലിയിൽ മൃതശരീരം ഉപേക്ഷിച്ച ശേഷം നാട്ടിലെത്തി ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാർ പരാതി നൽകുകയും ചെയ്തിരുന്നു.

you may also like this video

തെളിവ് നശിപ്പിക്കാന്‍ ഇരുവര്‍ക്കും സഹായം ചെയ്തയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ താമസിയാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം വിദ്യയുടേത് തന്നെയെന്ന് ശാസ്ത്രീയമായി തെളിയിച്ചില്ലെങ്കില്‍ കേസിനെ ബാധിക്കുമെന്ന് നിയമവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കും തീരുമാനിച്ചത്. പൊലീസ് കസ്റ്റ്ഡിയില്‍ ലഭിച്ച പ്രേം കുമാറിനെയും സുനിതാ ബേബിയേയും ഉദയംപേരൂരിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുത്തു.

വിദ്യയും പ്രേം കുമാറും താമസിച്ച വാടക വീട്ടിലാണ് ആദ്യം എത്തിയത്. തുടർന്ന് കയർ വാങ്ങിയ മാർക്കറ്റിലെ കടയിലും മദ്യം വാങ്ങിയ ബിവറേജസ് ഔ‍ട്ട് ലെറ്റിലും തെളിവെടുത്തു. നാളെ തെളിവെടുപ്പിനായി പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.