Web Desk

കണ്ണൂര്‍

February 11, 2021, 5:17 pm

പിഎസ്‌സി എഴുതി ജോലി കിട്ടിയ സന്തോഷം പങ്കുവെച്ച് മുസ്ലീം ലീഗ് വനിതാ നേതാവ്; അച്ചടക്ക നടപടിയുമായി യുഡിഎഫ് നേതൃത്വം

Janayugom Online

പിഎസ്‌സി റാങ്ക് പട്ടികയിലുളളവർക്ക് നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് നടത്തുന്ന പ്രതിഷേധത്തിനിടെ വൈറലായി മുസ്ലീം ലീഗ് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി എസ് സി വഴി സർക്കാർ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് മുസ്ലീം ലീഗ് വനിതാ നേതാവായ നജ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വനിതാ ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും മട്ടന്നൂർ നഗരസഭാ കൗൺസിലറുമാണ് എംകെ നജ്മ. പോസ്റ്റ് വൈറലായതോടെ യുഡിഎഫ് ഉന്നതനേതാക്കൾ ഇടപെട്ട് നജ്മയെ കൊണ്ട് പോസ്റ്റ് പിൻവലിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

പിൻവലിച്ച നജ്മയുടെ പോസ്റ്റ് ഇങ്ങനെ: ‘ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പിഎസ്സി നേടുക എന്നത്. രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ റാങ്കും എത്തി. എനിക്കും കിട്ടി അഡൈ്വസ് മെമ്മോ. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവർക്കും കിട്ടണമെന്ന പ്രാർഥനയോടെ എയ്ഡഡ് സ്കൂളിൽ നിന്ന് ഗവ. സ്കൂളിലേക്ക്’. ഈ പോസ്റ്റാണ് വൈറലായതോടെ സർക്കാരിനെതിരെ സമരം നടത്തുന്ന മുസ്ലിം ലീഗിനും കോൺഗ്രസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.

ENGLISH SUMMARY: udf against mus­lim women leader on psc job

YOU MAY ALSO LIKE THIS VIDEO