21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 13, 2025
January 13, 2025
January 12, 2025
January 11, 2025
January 10, 2025

കേരളത്തെ കലാപഭൂമിയാക്കാന്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ആസൂത്രണം നടത്തുന്നു: കാസിം ഇരിക്കൂര്‍

Janayugom Webdesk
തിരുവനന്തപുരം
December 5, 2021 11:04 am

കേരളത്തെ കലാപഭൂമിയാക്കാന്‍ യുഡിഎഫ് കക്ഷികളും ആര്‍എസ്എസും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.ഇടതുസര്‍ക്കാരിനെതിരെ മതവികാരമുണര്‍ത്തി പള്ളികള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്ന് കാസിം പറഞ്ഞു.അതേസമയം, ആര്‍എസ്എസും മറ്റ് തീവ്രവാദ സംഘടനകളും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അരുംകൊലകളിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കാസിം പറഞ്ഞു.

തലശ്ശേരിയും ഇരിട്ടിയുമുള്‍പ്പെടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ആര്‍എസ്എസ് ഉയര്‍ത്തുന്നതിന് പിന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പിന്തുണയുണ്ടാവുമെന്നും കാസിം പറഞ്ഞു.നേരത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിട്ടതിനെതിരെ പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് പറഞ്ഞിരുന്നു. 

എന്നാല്‍ വിമര്‍ശനമുയര്‍ന്നതോടെ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ. സലാം ഇത് തിരുത്തിപറയുകയായിരുന്നു.പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്‌ലിം സംഘടനകളുടേതായിരുന്നുവെന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പി.എം.എ. സലാം നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതിനു പിന്നാലെ പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പള്ളികള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി യുവമോര്‍ച്ച തലശ്ശേരിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ തുടരുകയാണ്.

Eng­lish Summary:UDF and BJP are plan­ning to turn Ker­ala into a riot ground: Kasim Irikkur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.