ഫറോക്ക് നഗരസഭയിൽ വോട്ടർ പട്ടികയിൽ ക്രമക്കേടിന് യു ഡിഎഫ് ശ്രമം

Web Desk

ഫറോക്ക്

Posted on September 10, 2020, 3:15 pm

കള്ളപ്പരാതികൾ കൊടുത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടു നടത്താൻ യു ഡി എഫ് ശ്രമം. ഫറോക്ക് നഗരസഭയിലെ രണ്ടാം ഡിവിഷനിൽ ചായിച്ചൻ വളവിൽ ചോഴിയംപറമ്പത്ത് ശ്രീധരൻ, ഭാര്യ ശാരദ, സഹോദരൻ സുബ്രമണ്യൻ, ഭാര്യ ഷിംല തുടങ്ങിയവർ ഇവിടെ താമസക്കാരല്ലെന്നും വോട്ടു റദ്ദാക്കണമെന്നുമാണ് യു ഡി എഫ് പ്രവർത്തകൻ പരാതി നൽകിയത്.

50 വർഷത്തോളമായി ഇവർ ഈ വീട്ടിൽ സ്ഥിരമായി താമസിക്കന്നവരാണ്. ഹിയറിംഗിനു നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ തിങ്കളാഴ്ച രേഖകളുമായി നഗരസഭാ ഹാളിൽ ഹാജരായി തെളിവു ഹാജരാക്കി. സി പി ശ്രീധരൻ സി പി ഐ ഫറോക്ക് ലോക്കൽ കമ്മിറ്റി അംഗം, എ ഐ ടി യു സി ബേപ്പൂർ മണ്ഡലം അസി: സെക്രട്ടറി, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ഫറോക്ക് ഏറിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ്.

എൽ ഡി എഫ് വോട്ടുകളിൽ അട്ടിമറി നടത്തുന്നതിനും പ്രധാന പ്രവർത്തകരെ ദ്രോഹിക്കുന്നതിനുമാണ് കള്ളപ്പരാതികൾ നൽകുന്നത്. കുടുംബാംഗങ്ങൾ ഒരു ദിവസത്തെ ജോലി ഒഴിവാക്കിയാണ് തെളിവെടുപ്പിനു പോയത്. കള്ളപ്പരാതികൾ കൊടുത്ത് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തുന്നതിനെതിരെ തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി മുരളീധരൻ പറഞ്ഞു.

you may also like this video