27 March 2024, Wednesday

Related news

March 12, 2024
July 10, 2023
May 3, 2023
April 17, 2023
November 30, 2022
July 26, 2022
July 15, 2022
July 14, 2022
July 6, 2022
July 6, 2022

യുഡിഎഫ് ജില്ലാ നേതാവ് പാര്‍ട്ടി വിട്ടു; കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം ) വെറും കടലാസ് സംഘടനയെന്ന്

Janayugom Webdesk
April 17, 2023 4:23 pm

കേരള കോണ്‍ഗ്രസ് മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി തോമസ് പാര്‍ട്ടി വിട്ടു.സ്ഥാനങ്ങളെല്ലാം രാജിവെച്ചു. ജോസഫ് ഗ്രൂപ്പ് വെറും കടലാസ് സംഘടനയാണെന്ന് ആരോപിച്ചാണ് രാജിവെച്ചത്.പാര്‍ട്ടി നിര്‍ജീവമായി.സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. യുഡിഎഫിന് വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയായ വ്യക്തിയാണ് താന്‍

സഹിക്കാന്‍ കഴിയാത്ത ജനാധിപത്യവിരുദ്ധ സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് വിക്ടര്‍ തോമസ് പറയുന്നത് . പാര്‍ട്ടിയില്‍ മാണി ഗ്രൂപ്പിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെറിഫെഡ് മുന്‍ ചെയര്‍മാനാണ്. പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് ജോസ് കെ മാണിക്കൊപ്പം പോകാതെ ജോസഫിനൊപ്പം നില്‍ക്കുകയായിരുന്നു വിക്ടര്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2006ലും 2011ലും യുഡിഎഫ് സ്ഥാനാര്‍ഥിയായി രണ്ടില ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മാത്യു ടി തോമസായിരുന്നു രണ്ടു പ്രാവശ്യവും എതിരാളി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം വിജയിക്കുകയായിരുന്നു. 20 വര്‍ഷമായി യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്നുവിക്ടര്‍.കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി.തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് ജോസഫ് വിഭാഗം അനുവദിച്ചിരുന്നില്ല. തന്‍റെ ഗ്രൂപ്പിലെ കുഞ്ഞുകോശി പോളിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു പി ജെ ജോസഫ് 

Eng­lish Summary:
UDF Dis­trict Leader Quits Par­ty; Ker­ala Con­gress (Joseph sec­tion) is just a paper organization

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.