Web Desk

എറണാകുളം

March 27, 2021, 11:43 am

കേരളത്തെ നശിപ്പിക്കാനുള്ള സംഘപരിവാർ താല്പര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുന്നു; മുഖ്യമന്ത്രി

Janayugom Online

കേരളത്തെ നശിപ്പിച്ചേ അടങ്ങൂവെന്ന സംഘപരിവാർ താല്പര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയേയു൦, ലൈഫ് പദ്ധതികളെയു൦ പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളിൽ യുഡിഎഫ് എംഎൽഎമാര്‍ സ്വന്തം നേട്ടമായി പറയുന്നു. പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സർക്കാർ വികസന൦ മുടക്കിയില്ല. കിഫ്ബി വഴിയുള്ള ധനസമാഹരണം വഴി പദ്ധതികൾ മുടക്കമില്ലാതെ തുടര്‍ന്നു. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കിഫ്ബി യിലെ പരിശോധന എല്ലാ സീമകളു൦ ല൦ഘിച്ചു കൊണ്ടുള്ളതായിരുന്നു. ആവശ്യം അറിയിച്ചാൽ ഉടൻ രേഖകൾ ലഭിക്കുന്ന കിഫ്ബി യിൽ മിന്നൽ പരിശോധന എന്തിനാണെന്നറിയില്ല. ആർഎസ്എസും യുഡിഎഫും കിഫ്ബിക്കെതിരായ നിലപാട് എടുക്കാൻ കാരണം നാട്ടിൽ വികസന൦ നടക്കരുതെന്ന വാശി മാത്രമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

Eng­lish sum­ma­ry: UDF is play­ing for the inter­est of the Sangh Pari­var to destroy Kerala
You may also like this video: