യുഡിഎഫ് നിലപാട് ഇരട്ടത്താപ്പ്: മന്ത്രി

Web Desk

തിരുവനന്തപുരം

Posted on February 15, 2020, 10:27 pm

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരായ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അവകാശമുണ്ടെന്ന് മന്ത്രി എ സി മൊയ്തീൻ. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകും. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീൽ പോകരുതെന്ന് പറയുന്ന യുഡിഎഫ് നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവ് എതിരായപ്പോൾ അപ്പീൽ പോയവരാണ്. വിഷയത്തിൽ യുഡിഎഫ് നിലപാട് ഇരട്ടത്താപ്പാണെന്നും അവർ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: UDF opin­ion has two sides says min­is­ter

YOU MAY ALSO LIKE THIS VIDEO