ഫറോക്ക്  നഗരസഭാ യോഗം അലങ്കോലപ്പെടുത്താൻ യു ഡി എഫ്  ശ്രമിക്കുന്നു-എൽ ഡി എഫ്

Web Desk

ഫറോക്ക് 

Posted on February 19, 2020, 9:14 pm
നഗരസഭയിൽ  യു ഡി എഫ് അംഗങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിച്ച്  കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുവാനും  വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാനും ശ്രമിക്കുകയാണെന്ന് ചെയർപേഴ്സൺ കെ കമറു ലൈലയും എൽ ഡി എഫ് കൗൺസിലർമാരും പത്രക്കുറിപ്പിൽ അറിയിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പുഴയിലേക്ക് വീഴുന്നത് ഒഴിവാക്കുന്നതിനും  പ്രൊട്ടക്ഷൻ വാളിന്റെ  പ്രവൃത്തി നടത്തുന്നതിനും വേണ്ടി അജൈവ മാലിന്യം അടങ്ങിയ മണ്ണ് നീക്കം ചെയ്തത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സന്റെയും  അറിവോടെയാണ്.  ഇതു മറച്ചു വെച്ചുകൊണ്ടാണ് യു ഡി എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാക്കിയത് .
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി നിയന്ത്രിക്കുന്നതും അതിന്റെ ചെയർപേഴ്സണും യു ഡി എഫ് ആണ്. അവിടെ മാലിന്യ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ വന്ന പരാജയം മൂടിവെക്കാനാണ്  കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാക്കിയത് .  38 ഡിവിഷനുകളിൽനിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ചു സംസ്കക്കുവാനുള്ള  പദ്ധതികൾ നടപ്പാക്കാൻ എൽ ഡി എഫ്  ശ്രമിക്കുമ്പോൾ യു ഡി എഫ് അംഗങ്ങൾ അതെല്ലാം തടസ്സപ്പെടുത്തുകയാണ്.  വാർത്താക്കുറിപ്പിൽ അവർ പറഞ്ഞു.
Eng­lish Sum­ma­ry: UDF seeks to dis­rupt munic­i­pal farook meet­ing said LDF