ബിജെപി, എസ്ഡിപിഐ കക്ഷികളുമായി രാഷ്ട്രീയക്കച്ചവടത്തിനുറച്ച് യുഡിഎഫ്

Web Desk
Posted on March 16, 2019, 11:12 pm

തിരുവനന്തപുരം: ബിജെപി, എസ്ഡിപിഐ കക്ഷികളുമായി രാഷ്ട്രീയക്കച്ചവടത്തിനൊരുങ്ങി യുഡിഎഫ് പദ്ധതികള്‍. ജയസാധ്യതകള്‍ക്കനുസരിച്ച സീറ്റുകള്‍ തലനാരിഴകീറി പരിശോധിച്ചാണ് ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്. കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി വമ്പന്മാരുടെ പിന്‍മാറ്റവും സംശയാസ്പദമാണ്. ബിജെപിക്ക് വേരോട്ടമുള്ള ഇടങ്ങളില്‍ പ്രധാനികളെ ഒഴിവാക്കിയിരിക്കുന്നു. തിരിച്ചുള്ള സഹായം ബിജെപിയില്‍ നിന്നുണ്ടാകും വിധമാണ് ധാരണ.
തൃശൂരില്‍ ടി എന്‍ പ്രതാപന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി എന്നിവരെയാണ് ബിജെപിയുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. നാലു സീറ്റിലും കോണ്‍ഗ്രസിലും മുന്നണിക്കും ഉള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളുള്ളവരാണിവര്‍.
തൃശൂരില്‍ സീറ്റ് പ്രതീക്ഷിച്ച അഡ്വ. ഷാജി കോടങ്കണ്ടത്ത്, എം പി ജാക്‌സന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതാപനെതിരെ ചരടുവലികള്‍ തുടങ്ങി.

Read this also

തര്‍ക്കം രൂക്ഷം; കോണ്‍ഗ്രസ് പട്ടിക ആദ്യമായി രണ്ടുഘട്ടത്തില്‍

ക്രൈസ്തവ വോട്ടുകള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നകറ്റുന്നതിനാണ് ഇവരുടെ നീക്കം. വിജയസാധ്യതയുണ്ടെന്ന് ബിജെപി വിശ്വസിക്കുന്ന പാലക്കാടും പാളയത്തില്‍ നിന്ന് എതിര്‍പ്പുള്ള ശ്രീകണ്ഠനെ പരീക്ഷിക്കാന്‍ കോ

ണ്‍ഗ്രസ് തീരുമാനിച്ചതും സംശയനിഴലിലാണ്. പത്തനംതിട്ടയില്‍ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ആന്റോ ആന്റണിക്ക് വീണ്ടുമൊരു അവസരം നല്‍കുന്നത്. പത്തനംതിട്ട സീറ്റ് വിജയിപ്പിച്ചെടുക്കണമെന്ന താല്‍പര്യമില്ലായ്മയാണ് നേതാക്കള്‍ കാണിക്കുന്നതെന്ന ആക്ഷേപവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനുപിന്നിലും കച്ചവട തന്ത്രങ്ങളുണ്ടെന്നാണ് ആരോപണം. കാസര്‍കോടും ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.

തൃശൂരില്‍ മുതിര്‍ന്ന നേതാവ് വി എം സുധീരനെ പരിഗണിക്കാതെ ടി എന്‍ പ്രതാപനെ നിയോഗിക്കുന്നതിലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിലുമാണ് കച്ചവടമൊളിഞ്ഞിരിക്കുന്നെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നത്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള കരുക്കള്‍ നീക്കുന്നത് കോണ്‍ഗ്രസുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് നീട്ടിവച്ചത് ബിജെപിയുമായുള്ള ആലോചനകള്‍ക്കായാണെന്നും കേള്‍ക്കുന്നു. യുഡിഎഫിലെ രണ്ടാം കക്ഷിയായ ലീഗ് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വോട്ടുകള്‍ ഉറപ്പിക്കാന്‍ എസ്ഡിപിഐ‑പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

You may like this