Web Desk

December 16, 2020, 12:55 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി ചോര്‍ന്നു

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു. ബിജെപിയിലേക്ക് വ്യാപകമായി ചോർന്നു. യുഎഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും തോറ്റത് ഇതാണ് തെളിയിക്കുന്നതെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം കോർപറേഷനിൽ സിറ്റിങ് സീറ്റുകളിലടക്കം യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കോൺഗ്രസ് യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മിക്കവാർഡിലും കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും യുഡിഎഫിന് നിലനിർത്താനായില്ല. സ്ഥാനാർഥി നിർണയം മുതൽ വോട്ട് കച്ചവട ആരോപണം ഇവിടെ ഉയർന്നിരുന്നു.

കൊച്ചി കോർപ്പറേഷനിലടക്കം എല്‍ഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റം യുഡിഎഫിനെ ഞെട്ടിച്ചു. എസ്ഡിപിഐ വെൽഫെയർ പാർട്ടി
സഖ്യവും യുഡിഎഫിന് തിരിച്ചടിയായി.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആകെയുള്ള 44 ഡിവിഷനുകളിൽ 18 ഡിവിഷനുകളിൽ എൽ.ഡി.എഫ്. വിജയിച്ചു. 17 സീറ്റിൽ യു.ഡി.എഫ്. വിജയിച്ചു. ഒമ്പതു സീറ്റിൽ എൻ.ഡി.എ. വിജയിച്ചു.

You may like this video also