Web Desk

ഈരാറ്റുപേട്ട

January 18, 2021, 7:10 pm

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യസഖ്യമുണ്ടാക്കി യുഡിഎഫ്

Janayugom Online

ഈരാറ്റുപേട്ടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യസഖ്യമുണ്ടാക്കി യുഡിഎഫ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയില്‍ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായി ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയുടെ സംസ്ഥാന നേതാവായ ഡോ: സഹല ഫിര്‍ദൗസിനെയാണ് യുഡിഎഫ് പിന്തുണച്ചത്. യുഡിഎഫിന്റെ തീരുമാനത്തില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രാദേശിക നേതൃത്വം വെല്‍ഫെയറിന്റെ ആവിശ്യത്തെ പിന്തുണയ്ക്കുകയായിരുന്നു.

സ്റ്റാന്റിങ് കമ്മറ്റികളിലേക്ക് തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 3 എണ്ണം യുഡിഎഫും ഓരോന്ന് വീതം എല്‍ഡിഎഫും, വെല്‍ഫെയര്‍ പാര്‍ട്ടിയും സ്വന്തമാക്കി. 28 അംഗങ്ങളുളള നഗരസഭയില്‍ 2 വെല്‍ഫെയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 14 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.

ENGLISH SUMMARY: udf wel­fare par­ty alliance in erattupetta

YOU MAY ALSO LIKE THIS VIDEO