Monday
18 Feb 2019

നെടുങ്കണ്ടത്ത് ഈസ്റ്റ് 16ാം വാര്‍ഡില്‍ യുഡിഎഫിന് ജയം

By: Web Desk | Friday 12 October 2018 12:26 PM IST

നെടുങ്കണ്ടം : ഉപതിരഞ്ഞെടുപ്പ്‌നടന്ന നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഈസ്റ്റ് 16ാം വാര്‍ഡ് യൂഡിഎഫ് നേടി. യൂഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ബിജു നെടുംപാറയ്ക്കലാണ് വിജയിച്ചത്. 286 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്വതന്ത്ര സുസന്‍സാബു കൂടപ്പാട്ടിനെ പരാജയപ്പെടുത്തിയത്. യൂഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ബിജുവിന 595 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 309 വോട്ടുമാണ് ലഭിച്ചത്.

രണ്ട് ബൂത്തുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നാം ബൂത്തില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ബിജു 303 വോട്ടുകള്‍ നേടിയപ്പോള്‍ സൂസന്‍ സാബു 197 വോട്ടുകള്‍ ലഭിച്ചു. രണ്ടാം ബൂത്തില്‍ ബിന്ദുവിന് 292 വോട്ടും സൂസന്‍ ബാബുവിന് 112 വോട്ടും ലഭിച്ചതെന്ന് വരാധികാരി താലൂക്ക് വ്യവസായ ഓഫീസര്‍ രാജുജോസ് പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് വേണ്ടി ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി ഷിജി പൗലോസ് വിജയിച്ച വാര്‍ഡാണിത്. ഇസ്രയലില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഷിജി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.