UDF ന്റെ ജീവനാടിയറ്റു: UDF വൻ തകർച്ചയിലേക്ക്: മുഖ്യമന്ത്രി

Web Desk
Posted on October 15, 2020, 9:58 pm

യുഡിഎഫ്ന്റെ ജീവനാഡി നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസിലെ പ്രമുഖ വിഭാഗം വിട്ടതോടെവലിയ തോതിലുള്ള തകർച്ചയിലേക്ക് യുഡിഎഫ് കൂപ്പു കുത്തുകയാണ്.

യുഡിഎഫ് ന് വലിയ ക്ഷതം ഏൽക്കും

യുഡിഎഫ് ലെ കക്ഷികൾ ഒന്നൊന്നായി മുന്നണി. വിട്ടു പോകുകയാണ്. യുഡിഎഫ് ലെ അണികളും മുന്നണിയെ തിരസ്കരിക്കുകയാണ്.

കൂടുതൽ ജന വിഭാഗങ്ങൾ യുഡിഎഫ് വിട്ട് പുറത്തു വരും. യുഡിഎഫ് നെ കാത്തിരിക്കുന്നത് വൻ തകർച്ചയാണ്.

എൽഡി എഫ് നൊപ്പം നിൽക്കുന്നതാണ് ശരിയെന്ന് പ്രഖ്യാപിച്ചാണ് ജോസ് വിഭാഗം യുഡിഎഫ് വിട്ടത്. ഈ നിലപാടവർ സ്വീകരിച്ചതിൽ ചിലർക്ക് വിഷമം ഉണ്ടാകാം. അതവർ സഹിച്ചേ പറ്റു വലിയൊരു രാഷ്ട്രീയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത് എൽഡി എഫ് ന് കൂടുതൽ കരുത്തു പകരും.

you may also like this video