കമ്മ്യൂണിറ്റി കിച്ചൻ: മലപ്പുറത്തും യൂഡിഎഫിന്റെ രാഷ്ട്രീയകളി; വിലപോകില്ലെന്ന് സ്‌പീക്കർ

Web Desk

മലപ്പുറം

Posted on April 06, 2020, 6:18 pm

കൊറോണ കാലത്ത് വീണ്ടും രാഷ്ട്രീയം കളിച്ച് യുഡിഎഫ് രംഗത്ത്. സമൂഹ അടുക്കളയിലേയ്ക്കായി നിയമസഭാ സ്‌പീക്കർ  ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ സമാഹരിച്ച പണവും വിഭവങ്ങളും യൂഡിഎഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളിലേയ്ക്ക് നൽകുന്നില്ലയെന്ന അടിസ്ഥാനരഹിതമായ പരാതി ഉയർത്തിയിരിക്കുകയാണ് യുഡിഎഫ് . ഗ്രാമ പഞ്ചായത്തുകളെ സഹായിക്കാൻ തുടങ്ങിയ പാഥേയം പദ്ധതിയ്ക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ ഉന്നയിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചു.

പൊന്നാനി നിയോജക മണ്ഡലത്തിലെ സമൂഹ അടുക്കളയിലേക്കുള്ള വിഭവങ്ങളുടെ സമാഹരണം സുഗമമാക്കുന്നതിന് വേണ്ടി സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ തുടങ്ങിയ പദ്ധതിയാണ് പാഥേയം.പദ്ധതിയുടെ നടത്തിപ്പിൽ സുതാര്യതയില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.

3 ലക്ഷം രൂപ മാത്രമാണ് പദ്ധതിയിലൂടെ ലഭിച്ചതെന്നും ഈ പണം റവന്യൂ വകുപ്പിന് നൽകിയെന്നും സ്പീക്കർ അറിയിച്ചു. പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ പേരിൽ രാഷ്ട്രീയം കളിയ്ക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഒരാളിൽ നിന്നും പണ പിരിവ് നടത്തിയില്ലെന്നും പാഥേയം പദ്ധതിയിലേക്ക് സംഭവന നൽകിയവരുടെ പേരുകൾ വെളുപ്പെടുത്തിയിട്ടൂണ്ടെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും മേൽനോട്ടത്തിൽ ആറു സമൂഹ അടുക്കലകളാണ് പൊന്നാനിയിൽ പ്രവർത്തിക്കുന്നത്. സമാനമായ അടിസ്ഥാന രഹിത  ആരോപണം ഇതിനു മുൻപും കോൺഗ്രസ് ഉന്നയിച്ചിരുന്നു. കോട്ടയം നഗരസഭയിൽ ഭക്ഷണ വസ്തുക്കൾ ലഭിക്കുന്നില്ലെന്നയിരുന്നു നേരത്തെ യൂഡിഎഫ് ഉന്നയിച്ച അടിസ്ഥാനരഹിതമായ പരാതി.

ENGLISH SUMMARY: Udf’s polit­i­cal agen­da in the coro­na peri­od

YOU MAY ALSO LIKE THIS VIDEO