കെ കുഞ്ഞിരാമന്‍ എംഎല്‍എ യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk
Posted on June 18, 2018, 12:22 pm

തിരുവനന്തപുരം: നെഞ്ച് വേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വിദഗ്ധ പരിശോധന ആരംഭിച്ചതായും എംഎല്‍എയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.