സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

January 02, 2021, 8:43 pm

ബഡ്ജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഉടുമ്പന്‍ചോല

Janayugom Online

സംസ്ഥാന ബഡ്ജറ്റില്‍ നിയോജകമണ്ഡലത്തിനായി ഉള്‍പ്പെടുത്തുന്ന വികസനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഉടുമ്പന്‍ചോല. ഇടത്പക്ഷ സര്‍ക്കാരിന്റെ വികസന നയങ്ങള്‍ ഉടുമ്പന്‍ചോലയില്‍ എത്തിച്ച വൈദ്യതി മന്ത്രി എം എം മണി മണ്ഡലത്തില്‍ കൊണ്ടുവരുന്ന പദ്ധതികളില്‍ കണ്ണുംനട്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിയോജകമണ്ഡലത്തിലെ നിവാസികള്‍. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുവാനുള്ള പദ്ധതിയാണ് അതില്‍ ഏറ്റവും പ്രധാനം. താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യവും ഒപ്പം ഇവിടെതന്നെ ട്യുഷ്യന്‍ സൗകര്യവും ഈ സ്‌കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ഇതിലൂടെ ഉയര്‍ന്ന പഠനനിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാനും കഴിയും. 

നെടുങ്കണ്ടത്തെ മിനി സിവില്‍ സ്‌റ്റേഷന് ഒരു മിനി അനക്‌സ് നിര്‍മ്മിക്കും. മിനി സിവില്‍ സ്‌റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന മന്ദിരത്തില്‍ നാലിലധികം പുതിയ ഓഫീസുകള്‍ കൂടി പ്രവര്‍ത്തിക്കുവാനുള്ള സൗകര്യം ഇതിലൂടെ ഒരുങ്ങും. രാജാക്കാട് കേന്ദ്രികരിച്ച് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ആരംഭിക്കല്‍. രാജകുമാരി കേന്ദ്രികരിച്ച് മിനി അഗ്നിശമന രക്ഷ സേന സ്‌റ്റേഷന്‍ ആരംഭിക്കല്‍, ശാന്തന്‍പാറ കേന്ദ്രികരിച്ച് കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആരംഭിക്കല്‍ എന്നിവയും പ്രതിക്ഷിക്കുന്ന പദ്ധതികളില്‍പെടുന്നു. നെടുങ്കണ്ടത്ത് എന്‍ജിഒ കോട്ടേഴസ് നിര്‍മ്മിക്കും. നിലവില്‍ റവന്യു ജീവനക്കാര്‍ക്ക് മാത്രം താമസിക്കുവാന്‍ റവന്യു കോട്ടേഴ്‌സുകള്‍ മാത്രമാണ് ഇപ്പോള്‍ നെടുങ്കണ്ടത്ത് ഉള്ളത്. 

മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നയിടങ്ങളില്‍ സ്വന്തമായി കണ്ടെത്തുന്ന വാടക വീടുകളിലാണ് താമസം. എന്‍ജിഒ കോട്ടേഴ്‌സ് നിര്‍മ്മിക്കുന്നതോടെ മറ്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ താമസിക്കുവാന്‍ സാധിക്കും. ഉടുമ്പന്‍ചോലയ്ക്ക് അനുവദിച്ച ആയുര്‍വേദ മെഡിക്കല്‍ കോളേജിന് ജനുവരി അവസാന വാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടുമ്പന്‍ചോലയില്‍ തറക്കല്ലിടല്‍ കര്‍മ്മം നടത്തുമെന്ന് വൈദ്യുതിമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനോടനുബന്ധിച്ച് 250 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തും. നിലവില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി 25 കോടി അനുവദിച്ചു കഴിഞ്ഞു. 250 കോടി അനുവദിക്കുന്നതോടെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകും. നെടുങ്കണ്ടത്ത് അത്യാധുനിക രീതിയില്‍ ടൗണ്‍ ഹാള്‍ നിര്‍മ്മാണം എന്നിവയാണ് വരുന്ന ബജ്ഡന്റില്‍ എത്തുന്ന വികസന പദ്ധതികളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം. 

ENGLISH SUMMARY:Udumbanchola offers hope in the budget
You may also like this video