Web Desk

നെടുങ്കണ്ടം

March 28, 2021, 1:37 pm

ഉടുമ്പന്‍ചോലയുടെ മനസ്സ് എം എം മണിക്കൊപ്പം

Janayugom Online

തോട്ടം മേഖലയുടെ മനസ്സ് എം എം മണിക്കൊപ്പം. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ വിവിധ സീകരണ സ്ഥലങ്ങളില്‍ നൂറ് കണക്കിന് ആളുകളാണ് പ്രായദേദമന്യേ എം എം മണിയെ സ്വീകരിക്കുന്നത്. പുഷ്പ വൃഷ്ടികള്‍ നടത്തിയും ആരതി ഉഴിഞ്ഞും ഷാളുകള്‍ അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയുമാണ് ജനങ്ങള്‍ മണിയാശനെ സ്വീകരിച്ചത്. വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ വരവും കാത്ത് ചിത്രങ്ങള്‍ പതിച്ച കാര്‍ഡുകളും മാലകളും കൊടികളുമായി യുവതി യുവാക്കളും സ്ത്രികളും കുട്ടികളും സാന്നിധ്യം അറിയിച്ചു.

ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്. രാവിലെ വല്ലരക്കാംപാറയില്‍ നിന്ന് ആരംഭിച്ച പര്യടനം മണത്തോട്, ചതുരംഗപ്പാറ, നമരി, ശാന്തരുവി, കല്ലുപാലം, ആടുകിളന്താന്‍, പുതാളപ്പാറ, ഉടുമ്പന്‍ചോല, മാട്ടുത്താവളം, സിദ്ധന്‍പടി, ചെമ്മണ്ണാര്‍, പള്ളിക്കുന്ന്, ആലപ്പടി, വട്ടക്കണ്ണിപ്പാറ, തിങ്കള്‍ക്കാട് കുടി, കാരിത്തോട്, കാടും ആട്ടുപാറ, പൊത്തക്കള്ളി, മൈലാടുംപാറ, പാറത്തോട്, കൈലാസം, മാവടി യില്‍ വൈകിട്ടോടെ പര്യടനം അവസാനിച്ചു. സി.യു ജോയി, ജിജി കെ.ഫിലിപ്പ്, ഉഷാകുമാരി, വി.എന്‍ മോഹനന്‍, സിബി മൂലേപ്പറമ്പില്‍, എം.കെ ജോസഫ് തുടങ്ങിയവര്‍ പര്യടനത്തില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Eng­lish sum­ma­ry: Udumpan­chola with M M Mani
You may also like this video: