ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് ഓഫീസിന്റെ പുതിയ കെട്ടിടം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Web Desk

നെടുങ്കണ്ടം

Posted on July 14, 2020, 6:59 pm

ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെ നിര്‍വഹിച്ചു. കോണ്‍ഫ്രന്‍സിങിലൂടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം.മണി മുഖ്യപ്രാഭാഷണം നടത്തി.

കേരള സര്‍ക്കാരിന്റെ 1000 ദിനാഘോഷപരിപാടികളുടെ ഭാഗമായാണ് സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം മുണ്ടിയെരുമയില്‍ നിര്‍മ്മിച്ചത്. മൂന്ന് നിലകളിലായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ പുതിയ കെട്ടിടത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 1.2 കോടി ചിലവഴിച്ചു.

ജീവനക്കാര്‍ക്ക് ക്യാബിനുകള്‍, ഓഫീസില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, ഫ്രണ്ട് ഓഫീസ്, രേഖകളും ഫയലുകളും സൂക്ഷിക്കാനുള്ള സൗകര്യം, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രി എം.എം.മണിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് റവന്യൂ വകുപ്പില്‍ നിന്നും കെട്ടിടം പണിയുന്നതിന് പതിനഞ്ച് സെന്റ് സ്ഥലം റജിസ്ട്രേഷന്‍ വകുപ്പിന് വിട്ട് നല്‍കിയത്. 2019 ഫെബ്രുവരി 19‑ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ചത്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.1&permmsgid=msg-f:1672197356767348891&th=1734d6a2e477089b&view=fimg&realattid=f_kcly1jk91&disp=thd&attbid=ANGjdJ9Dv3Rpy0AIwCVkpszV_zsqfebiSKsH6lhaWRCJdTycAHinU-ClNrL0edSbmsARMtg4YuIp4mvLjwZyCW7zI-7QarIwV_rOAjswey5FlG_WTjkMnFvhn5CIqmQ&ats=2524608000000&sz=w1365-h639

1969 ലാണ് ഉടുമ്പന്‍ചോല താലൂക്കിനായി മുണ്ടിയെരുമയില്‍ സബ് റജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഈ ഓഫീസ് വിഭജിച്ച് കട്ടപ്പനയിലും സബ് റജിട്രാര്‍ ഓഫീസ് ആരംഭിക്കുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നിര്‍മ്മിച്ച ഇടുങ്ങിയ കെട്ടിടത്തിലാണ് ഇത്രയും നാള്‍ സബ് രജിട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചത്. ഓഫീസിന്റെ ശോചിയാവസ്ഥ സംമ്പന്ധിച്ച് വര്‍ഷങ്ങളായി ജനകീയ സമരങ്ങള്‍ നടന്നിരുന്നു.സബ് റജിസ്ട്രാര്‍ ഓഫീസ് 21‑മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സബ് റജിസ്ട്രാര്‍ കെ.ടി.ബാബു അറിയിച്ചു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.3&permmsgid=msg-f:1672197356767348891&th=1734d6a2e477089b&view=fimg&realattid=f_kcly1jhx0&disp=thd&attbid=ANGjdJ-D03tTqbOmDbWjFo2ex4c-AbG9Pl9gWH2xKMMfOKNwT6K0cJ1wVmB8QMr6mKdcCMUea0rNZjChTF5En_0tuFZ3zGC0bG5GOuUVTKICDKNDYSP0vjyACKnVjV8&ats=2524608000000&sz=w1365-h639

ചടങ്ങില്‍ വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി.എന്‍ വിജയന്‍, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ റ്റി.എം ജോണ്‍, പി.കെ സദാശിവന്‍, ജോസ് പാലത്തിനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ രജിസ്ട്രാര്‍ എംഎന്‍ കൃഷ്ണപ്രസാദ് സ്വാഗതവും, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട് എഞ്ചിനീയര്‍ തമ്പി വി.എസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ കെ.റ്റി ബാബു കൃതജ്ഞത രേഖപ്പെടുത്തി. പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാണ് പുതിയ കെട്ടിടത്തില്‍ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

Eng­lish sum­ma­ry: Udumpum­chola sub reg­is­tar office

You may also like this video: