March 23, 2023 Thursday

Related news

August 8, 2021
August 6, 2021
June 1, 2021
May 27, 2021
May 21, 2021
May 18, 2021
March 5, 2021
August 21, 2020
June 30, 2020
June 21, 2020

‘സമനില തെറ്റാതെ’ സ്പാനിഷ് വമ്പൻമാരായ ബാർസിലോന

Janayugom Webdesk
February 26, 2020 3:48 pm

യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ തട്ടകത്തിൽ ‘സമനില തെറ്റാതെ’ സ്പാനിഷ് വമ്പൻമാരായ ബാർസിലോന. ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചാണ് നാപ്പോളിയും ബാർസയും സമനിലയിൽ പിരിഞ്ഞത്. ചിലെ താരം അർതുറോ വിദാൽ ചുവപ്പുകാർഡ് കണ്ട് 89–ാം മിനിറ്റിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് ബാർസ മത്സരം പൂർത്തിയാക്കിയത്. ഇതിനിടെ നാപ്പോളിയുടെ രണ്ട് ഉറച്ച ഗോൾശ്രമങ്ങൾ ബാർസ ഗോൾകീപ്പർ ആന്ദ്രെ ടെർസ്റ്റേഗൻ രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം പാദം മാർച്ച് 18ന് ബാർസുടെ തട്ടകമായ നൂകാംപിൽ നടക്കും.

ENGLISH SUMMARY: UEFA Cham­pi­ons League 2019–2020

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.