യുജിസി ഗവേഷക മാനദണ്ഡങ്ങളില്‍ ഭേദഗതി

ന്യൂഡൽഹി: ഗവേഷക വിദ്യാർത്ഥി പ്രവേശനത്തിന് മുന്നോടിയായി നടത്തുന്ന പ്രവേശന മാനദണ്ഡങ്ങളായ അഭിമുഖങ്ങൾ,വൈവ മുതലായവ നീക്കം ചെയ്തതായി യൂ ജി സി കമ്മീഷൻ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റീപ്പോർട്ട് ചെയ്തു.
യുജിസിയുടെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പ്രവേശന പരീക്ഷയിലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. എഴുത്തുപരീക്ഷയിൽ 70 ശതമാനവും അഭിമുഖത്തിൽ 30 ശതമാനവും വേണമെന്ന 2016ലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതായി യുജിസി അധികൃതര്‍ അറിയിച്ചു. എസ്സി, എസ്ടി, ഒ ബി സി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ അഞ്ച് ശതമാനം ഇളവും യുജിസി കമ്മിഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനറല്‍ വിഭാഗത്തിന് 50 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ മാത്രമെ പ്രവേശന പരീക്ഷയില്‍ വിജയം നേടാനാകു അതേസമയം സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മാത്രം മതിയാകുമെന്നും കമ്മിഷന് അറിയിച്ചു.
എംഫിലും പിഎച്ച്ഡിയും നല്‍കുന്നതിനുള്ള 2016ലെ മാനദണ്ഡങ്ങള്‍. 2009ല്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് . ഇതു പ്രകാരം എംഫില്‍ യോഗ്യത 55 ശതമാനത്തില്‍ കുറയാതെയോ ഗ്രേഡ് സമ്പ്രദായത്തില്‍ ബി ഗ്രേഡും നിര്‍ബന്ധമാക്കി. വിദേശത്തു നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ യുജിസി ഔദ്യോദികമായി അംഗീകരിച്ചതിന്റെ രേഖകളും ഹാജരാക്കണം.
എസ് സിഎസ് ടി വിഭാഗങ്ങള്‍ക്കും വിഭിന്ന ശേഷിക്കാര്‍ക്കും യോഗ്യത 50 ശതമാനമായിരിക്കും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് കൂട്ടാതെയുള്ള മാര്ക്കാവണം 50 ശതമാനം. എസ്സി- എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കും 5 ശതമാനം ഇളവുണ്ടായിരിക്കും. ഇത്തരത്തില്‍ എംഫില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് റിസര്‍ച്ചും പിഎച്ച്ഡിയും സംയോജിപ്പിച്ച് കൊണ്ടു പോകാനുള്ള അവസരവും ഉണ്ടായിരിക്കും. എംഫില്‍ കോഴ്സിനോടനുബന്ധിച്ചുള്ള പ്രബന്ധവും വൈവയും പൂര്‍ത്തിയാക്കുനുള്ളവര്‍ക്കും അതേ സ്ഥാപനത്തില്‍ പിഎച്ച്ഡി ചെയ്യാനാവുന്നതാണ്.
എംഫില്‍ കോഴ്സ് രണ്ടു സെമസ്റ്ററുകളായി ഒരു വര്‍ഷമായോ നാലു സെമസ്റ്ററുകളായി രണ്ടു വര്‍ഷമായോ പൂര്‍ത്തിയാക്കാവുന്നതാണ്. പിഎച്ച്ഡി മൂന്നു വര്‍ഷം കൊണ്ടോ കോഴ്സ് വര്‍ക്കുകള്‍ ഉള്‍പ്പടെ ആറ് വര്‍ഷം കൊണ്ടോ പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ക്കും 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യം ഉള്ളവര്‍ക്ക് ഒരു വര്‍ഷം എംഫിലിനും രണ്ട് വര്‍ഷം പിഎച്ച്ഡിക്കും ഇളവു ലഭിക്കും. പ്രസവാവധിയായും മറ്റും ഒരു തവണ 240 ദിവസത്തെ അവധിയും ലഭിക്കും.
റിസര്‍ച്ച് സൂപ്പര്‍വൈസറെ നിയമിക്കുന്നതിലും പുതിയ ചട്ടങ്ങള്‍ നിലവില്‍ വരും. ഏതെങ്കിലും സര്‍വകലാശാലയിലെയോ അനുബന്ധ കോളജിലെയോ സ്ഥിര നിയമനമുള്ള പ്രൊഫസര്‍ക്കു മാത്രമേ സൂപ്പര്‍വൈസര്‍ പോസ്റ്റിലേക്ക് യോഗ്യതയുള്ളു. കൂടാതെ അഞ്ച് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടാവണം. അസിസ്റ്റന്റ് പ്രൊഫസറാണെങ്കില്‍ പിഎച്ച്ഡിയും രണ്ട് പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരിക്കണം.
ഒരു പ്രൊഫസറിന് കീഴെ മൂന്ന് എംഎഫില്കാര്ക്കും എട്ട് പിഎച്ച്ഡി സ്കോളര്‍മാര്‍ക്കും മാത്രമെ ഗവേഷണം നടത്താനാകൂവെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ ഒരു അസോസിയേറ്റ് പ്രൊഫസറിന് കീഴില്‍ രണ്ട് എംഫില്‍, ആറ് പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഗവേഷണം നടത്താമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ജെഎന്‍യു ഗവേഷണ വിദ്യാര്‍ഥികള്‍ക്കായുള്ള പരിധിയില്‍ വന്‍ ഇളവ് നല്കി വരുന്നുണ്ട്. ഇതുമൂലം ഗവേഷണ വിഭാഗങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.
മെയ് 25 ന് പുറപ്പെടുവിച്ച പ്രസ് റിലീസ് മുന്‍നിര്‍ത്തി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ജെഎന്‍യുവിന്റെ മനുഷ്യത്വ രഹിതമായ തീരുമാനങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
യുജിസിയുടെറെ ഓണ്‍ലൈന്‍ ബിരുദ കോഴ്സുകള്‍ക്കും അംഗീകാരമായിട്ടുണ്ട്. ഇതു സംബന്ധിച്ച കരടു നിബന്ധനകളും യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്. നിബന്ധനകള്‍ അംഗീകരിച്ചാല്‍ ജൂലൈ മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ എന്നീ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് അപേക്ഷ സ്വീകരിക്കാനാണു നീക്കം. സര്‍ക്കാരിന്റെ SWAYAM പോര്‍ട്ടല്‍ മുഖേനയായിരിക്കും കോഴ്സ്. ഇപ്പോള്‍ ചില സ്വകാര്യ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ടെങ്കിലും അവയ്ക്ക് അംഗീകാരമില്ല.