യുജിസി നെറ്റ് മാറ്റിവെച്ചു; പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

Web Desk

ന്യൂഡൽഹി

Posted on September 15, 2020, 5:27 pm

കോവിഡ് വ്യാപനം നിലനില്‍ക്കെ രാജ്യത്ത് സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുക. സെപ്റ്റംബര്‍ 16 മുതല്‍ 23 വരെയാണ് നേരത്തെ പരീക്ഷകള്‍ നടത്താന്‍ ഏജന്‍സി തീരുമാനിച്ചിരുന്നത്.

യുജിസി നെറ്റ് പരീക്ഷകള്‍ക്കൊപ്പം തന്നെ ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍.ടി.എ അറിയിച്ചു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

ENGLISH SUMMARY:UGC Net post­poned to sep­tem­ber 24
You may also like this video