December 6, 2023 Wednesday

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി യുകെ

Janayugom Webdesk
ലണ്ടന്‍
March 15, 2022 2:19 pm

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി യുകെ. രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങളും നീക്കും. ഈ വെള്ളിയാഴ്ച മുതലാണ് സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് പരിശോധന സംബന്ധിച്ച നിയന്ത്രണങ്ങളും നീക്കും.
ഔദ്യോഗിക കണക്കുകൾ പ്രകാരം, യുകെ ജനസംഖ്യയുടെ 86 ശതമാനം പേർക്കും കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് ലഭിച്ചു, ജനസംഖ്യയുടെ 67 ശതമാനം പേർക്ക് മൂന്നാമത്തെ ടോപ്പ്അപ്പ് ബൂസ്റ്റർ ഡോസ് ലഭിച്ചു.
വേനലവധിയും ഈസ്റ്ററും പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

Eng­lish Sum­ma­ry: UK com­plete­ly removes covid restrictions
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.