Janayugom Online
vijay mallya

​ ​വി​ജ​യ് ​മ​ല്യ​യെ​ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് കോടതി നിർദ്ദേശം

Web Desk
Posted on December 10, 2018, 6:43 pm

ലണ്ടന്‍: വി​വി​ധ​ ​ബാ​ങ്കു​ക​ളി​ല്‍​ ​നി​ന്ന് ​വാ​യ്പ​യെ​ടു​ത്ത് ​രാ​ജ്യം​വി​ട്ട​ ​മ​ദ്യ​വ്യ​വ​സാ​യി​യും​ ​കിം​ഗ്ഫി​ഷ​ര്‍​ ​എ​യ​ര്‍​ലൈ​ന്‍​സ് ​ഉ​ട​മ​യു​മാ​യ​ ​വി​ജ​യ് ​മ​ല്യ​യെ​ ഇന്ത്യയ്ക്ക് കൈമാറും. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുക. ഉത്തരവിനെതിരെ മല്യയ്ക്ക് രണ്ടാഴ്ചയ്ക്കകം അപ്പീലുമായി സമീപിക്കാമെന്ന് കോടതി അറിയിച്ചു.

1993 ഇന്ത്യ- ഇംഗ്ലണ്ട് എക്സ്ട്രഡിഷന്‍ (വിട്ടുകിട്ടല്‍) ഉടമ്പടി പ്രകാരമാണ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ രാജ്യം ആവശ്യപ്പെട്ടത്.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജി ബ്രിട്ടീഷ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് മല്യ അറിയിച്ചിരുന്നു.

‘തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു, ഇക്കാര്യം മല്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

എന്നാൽ  ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല. ജഡ്‌ജി എമ്മ അര്‍ബത്‌നോട്ടാണ് വിധി പ്രഖ്യാപിച്ചത്.