ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൺസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രി തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
അതേസമയം മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവിദഗ്ധർ ശ്രമിച്ചുവരികയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീൻ ഡോറിസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നു. മന്ത്രിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീൻ ഡോറിസ്. വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിൻറെ രേഖകളിൽ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.
English Summary; UK Health Minister tests positive for corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.