Web Desk

ലണ്ടന്‍

March 20, 2020, 4:39 pm

കൊറോണ പ്രതിസന്ധിയില്‍ ഐക്യദാര്‍ഢ്യം; ഒരേ തലക്കെട്ടും വാർത്തയുമായി ബ്രിട്ടീഷ് പത്രങ്ങൾ

Janayugom Online

ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അവയെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളാണ് ലോക രാഷ്ട്രങ്ങൾ നോക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ വെള്ളിയാഴ്ച ബ്രിട്ടണില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് ഒരേ തലക്കെട്ടോടെയാണ് ഇറങ്ങിയത്‌.

ഒന്നാം പേജിൽ ഒരേ തലക്കെട്ടും വാർത്തയും നൽകിയത് വായനക്കാരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ബ്രിട്ടണിലെ അമ്പതിലേറെ പത്രങ്ങള്‍ വെള്ളിയാഴ്ച ഈ രീതിയിലാണ് വായനക്കാര്‍ക്ക് മുന്നിലേക്കെത്തിയത്.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന ക്യാമ്പെയിന്റെ ഭാഗമായി ‘When You’re on your own, we are there with you’ എന്ന തലക്കെട്ടിലാണ് എല്ലാ പത്രങ്ങളുടെയും ഒന്നാംപേജിലെ പ്രധാന വാര്‍ത്ത.ഓക്‌സ്‌ഫോര്‍ഡ് മെയില്‍, ന്യൂസ് ആന്‍ഡ് സ്റ്റാര്‍, എക്കോ, ദി പ്രസ്, ഡെയിലി എക്കോ, ഈസ്‌റ്റേണ്‍ ഡെയ്‌ലി പ്രസ്, ഈസ്റ്റ് ആംഗ്ലിയന്‍ ഡെയ്‌ലി ടൈംസ്‌, കാംബ്രിഡ്ജ് ന്യൂസ്, യോർക്ക്ഷെയർ പോസ്റ്റ് തുടങ്ങിയ പത്രങ്ങളെല്ലാം ക്യാമ്പയ്നിന്റെ ഭാഗമായി.

ENGLISH SUMMARY:UK news­pa­pers run uni­fied front page amid coro­na virus pandemic

YOU MAY ALSO LIKE THIS VIDEO