അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ ചൈനീസ് ടെലികോം കമ്പനിയായ വാവേയുടെ സഹായം തേടി യു.കെ. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വാവേയ്ക്ക് യു.കെ അനുമതി നല്‍കിയത്. വാവേയ് വഴി ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് യു.കെയുടെ നടപടി.വാവേയ്ക്ക് അനുമതി ലഭിച്ചതോടെ യു.കെയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 5ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാം. വാവേയുടെ ഉപകരണങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടെയാണ് യു.കെയുടെ നീക്കം.
അതിനിടെ വാവെയ് ഇന്ത്യയില്‍ വരുമെന്ന വാര്‍ത്തകള്‍ വലിയ വിവാദമുയർത്തിയിരുന്നു. 5ജി സ്പെക്ട്രം ലേലത്തില്‍ ചൈനീസ് കമ്പനികള്‍ക്കും പങ്കെടുക്കാമെന്നാണ് ടെലികോ മന്ത്രാലയം അറിയിച്ചതിനെ തുടർന്നായിരുന്നു എതിർപ്പുയർന്നത്. എന്നാൽ ഇന്ത്യയുടെ നീക്കത്തെ വാവെയ് സ്വാഗതം ചെയ്തുകഴിഞ്ഞു. 5ജി സാങ്കേതികവിദ്യയുമായി ഏറെ പരിചയമുള്ള ടെലികോ കമ്പനിയാണ് വാവേയ്. തൂടാതെ വാവേയുടെ വിഷയത്തില്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ നിലപാട് അംഗീകരിക്കണമെന്ന് അദ്ദേഹത്തിെന്റ പാര്‍ട്ടിയില്‍ നിന്ന് തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. 2003 മുതല്‍ തന്നെ സര്‍ക്കാറിെന്റ മേല്‍നോട്ടത്തില്‍ വാവേയ് യു.കെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
English Summary: UK will allow huawei to supply 5g
You may also like this video