6 November 2025, Thursday

Related news

November 5, 2025
November 5, 2025
November 4, 2025
November 4, 2025
November 2, 2025
October 31, 2025
October 30, 2025
October 27, 2025
October 27, 2025
October 22, 2025

യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു, കരയാത്തതിന് വീണ്ടും അടി; അധ്യാപിക ഒളിവിൽ പോയി

Janayugom Webdesk
തൃശൂര്‍
October 14, 2024 12:02 pm

ബോ‍ർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ടടിച്ചു. തുടർന്ന് കുട്ടി കരയുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക വീണ്ടും മർദ്ദിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. കുരിയച്ചിറ സെൻ്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് അധ്യാപിക ഒളിവിൽ പോയി. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തെ തുട‍ർന്ന് കുട്ടിയുടെ കാലിൽ മുറിപ്പാടുകളുമുണ്ട്.

സംഭവത്തിൽ പൊലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. ഇതിനിടെ, അധ്യാപികയ്ക്കെതിരായ പരാതി പിൻവലിക്കുന്നതിനായി സ്കൂൾ അധികൃതർ മാതാപിതാക്കൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിക്കുകയാണെങ്കിൽ കുട്ടിയ്ക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയുമാണ് വാ​ഗ്ദാനം നല്‍കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.