ഓഫിസുകളില്‍ എ​​​ന്‍റെ ഫോ​ട്ടോ വയ്ക്കരുത്, ഉക്രെയിന്‍ പ്രസിഡന്‍റ്​ വ്ലാഡിമിര്‍ സെലന്‍സ്​കി

Web Desk
Posted on May 30, 2019, 2:43 pm

കിയവ്​:   ഒരു വ്യക്തിയുടെ ചിത്രം ഓഫീസുകളില്‍തൂക്കുന്നതിന് എന്തര്‍ത്ഥമാണുള്ളത്. നടനാണെങ്കിലും പ്രഥമപൗരനാണെങ്കിലും ഈ നേതാവിന്‍റെ തീരുമാനം പുതുമതന്നെയാണ്.   രാജ്യത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ ത​​ന്റെ ഫോ​ട്ടോ തൂക്കരുതെന്ന നിര്‍ദ്ദേശവുമായി ​ ഉക്രെയ്​ന്‍റെ പുതിയ പ്രസിഡന്‍റ്​ വ്ലാഡിമിര്‍ സെലന്‍സ്​കി. ഇതിന് പകരം തങ്ങളുടെ കുഞ്ഞുങ്ങളുടെ ഫോ​ട്ടോ തൂക്കാനാണ്  പ്രസിഡന്‍റ്​ിന്‍റെ നിര്‍ദ്ദേശം.  ഉദ്യോഗസ്​ഥര്‍ തീരുമാനങ്ങളെടുക്കുന്ന ഓരോ സന്ദര്‍ഭത്തിലും തങ്ങളുടെ കുട്ടികളുടെ ചിത്രത്തില്‍ നോക്കണമെന്നും നിര്‍ദേശിച്ചു.

യുക്രൈയ്​ന്‍ പ്രസിഡന്‍റായി സ്​ഥാനമേറ്റെടുത്തുകൊണ്ടുള്ള പ്രസംഗത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്. ’ ഓഫിസുകളില്‍ എ​​​ന്റെ ഫോ​ട്ടോവെക്കാന്‍ ഞാനിഷ്​ടപ്പെടുന്നില്ല. പ്രസിഡന്‍റ്​ ഒരു വിഗ്രഹമോ ഛായാചിത്രമോ അല്ല- മുന്‍ ഹാസ്യതാരം കൂടിയായ വ്ലാഡിമിര്‍ സെലന്‍സ്​കി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന നീതിപൂര്‍വകവും സുതാര്യവുമായ ജനാധിപത്യ ഭരണമായിരിക്കും തന്റേതെന്ന് ​ അദ്ദേഹം വാഗ്​ദാനം ചെയ്​തു.