29 March 2024, Friday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 14, 2024
March 11, 2024
March 10, 2024

3,500 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രെയ്ന്‍; സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക

Janayugom Webdesk
കീവി
February 26, 2022 4:08 pm

യുദ്ധത്തില്‍ 3,500 റഷ്യന്‍ സൈനികരെ വധിച്ചെന്നും പതിനാല് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് ഉക്രെയ്ന്‍. റഷ്യയുടെ 200 പേരെ യുദ്ധതടവുകാര്‍ ആക്കിയെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്ക് പറഞ്ഞതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ഉക്രെയ്ന്റെ അവകാശവാദങ്ങള്‍ റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉക്രെയ്ന് 350 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. റഷ്യന്‍ സൈനിക നീക്കം യുക്രൈനിലേക്ക് മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് അമേരിക്ക സഹായവുമായി എത്തിയത്.

Eng­lish Summary:Ukraine kills 3,500 Russ­ian troops
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.