24 April 2024, Wednesday

Related news

August 28, 2023
August 14, 2023
October 4, 2022
September 30, 2022
September 2, 2022
June 19, 2022
June 18, 2022
June 17, 2022
June 2, 2022
April 19, 2022

അഫ്ഗാനിസ്ഥാനില്‍ രക്ഷപ്രവര്‍ത്തനത്തിന് എത്തിയ ഉക്രൈൻ വിമാനം റാഞ്ചി

Janayugom Webdesk
കാബൂള്‍
August 24, 2021 2:26 pm

അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ ഉക്രൈൻ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുക്രെയിന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 

റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ചൊവ്വാഴ്ച ഒരു തട്ടിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് പറയുന്നത്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഉള്ള ഉക്രൈയിന്‍ പൗരന്മാര്‍ സമയത്ത് വിമാനതാവളത്തില്‍ എത്തിചേരാത്തതിനെ തുടര്‍ന്നാണ് ഒരു കൂട്ടം ആളുകള്‍ അനധികൃതമായി പ്രവേശിച്ച് വിമാനം തട്ടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഉക്രൈയിന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്‍റെ വിശദീകരണം പ്രകാരം, ‘വിമാനം ഭാഗികമായി മോഷ്ടിക്കപ്പെട്ടു’ എന്നാണ് പറയുന്നത്. ഇത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ലെന്നും. ഉക്രൈയിന്‍ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അടിയന്തര ഘട്ടത്തില്‍ എന്ന പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വിഷയത്തില്‍ എന്നാണ് യെവജനീന്‍ യെനീന്‍റെ വിശദീകരണം. 

കഴിഞ്ഞ ഞായറാഴ്ച ഒരു സൈനിക വിമാനത്തില്‍ കാബൂളില്‍ നിന്നും ഉക്രൈൻ തങ്ങളുടെ 31 പൗരന്മാരെ തലസ്ഥാനമായ കീവില്‍ എത്തിച്ചിരുന്നു. ഇതില്‍ ഉക്രൈയിന്‍ പൗരന്മാര്‍ അടക്കം ആകെ 83 പേരാണ് ഉണ്ടായിരുന്നത്. 100 ഉക്രൈയിന്‍ പൗരന്മാര്‍ അഫ്ഗാനില്‍ ഇപ്പോഴും ഉണ്ടെന്നാണ് കണക്ക്.
eng­lish summary;Ukrainian Evac­u­a­tion Plane Hijacked In Kabul
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.