29 March 2024, Friday

Related news

March 29, 2024
March 29, 2024
March 29, 2024
March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ഉമാഭാരതി

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2023 1:58 pm

മധ്യപ്രദേശിലെ ശിവരാജ്സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. മധ്യപ്രദേശിലെ മദ്യശാലകളില്‍ ഗോശാലകള്‍തുറക്കുമെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിപറഞ്ഞിരുന്നു.എന്നാല്‍ വാക്ക്പാലിച്ചില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. നാളെ അല്ലെങ്കില്‍ അടുത്ത ദിവസം താന്‍ മദ്യശാലകള്‍ കേന്ദ്രീകരിച്ച് ഗോശാലകള്‍തുറക്കുമെന്നും ഉമാഭാരതി വ്യക്തമാക്കി. സേവകന്‍റെ റോളില്‍ നിന്ന് പുറത്തു വരാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നതായി അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് വലിയ കാര്യമല്ലെന്നും, ജനങ്ങളെ സേവിക്കുക എന്നുള്ളതും, അവരുടെ പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു.

ജനാധിപത്യപ്രക്രിയിയില്‍ തെറ്റും,കൂടുതല്‍ തെറ്റും തമ്മില്‍ഒരു തെരഞ്ഞെടുപ്പ് ഉണ്ടെങ്കില്‍ ആളുകള്‍ തെറ്റുകള്‍ ഉള്ള സര്‍ക്കാരിനെയാണ് തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് അധികാരത്തില്‍ തുടരുക എന്നത് വലിയ കാര്യമല്ല, മറിത്ത് നല്ല ചുറ്റുപാടുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുക ‚സ്ത്രകള്‍ക്ക് സംരക്ഷണം നല്‍കുക, കുട്ടികളുടെ നല്ല ഭാവി ഉറപ്പിക്കുക എന്നിവയാണെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.

പുതിയ മധ്യനയം കൂടുതല്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ അയോധ്യ നഗരിയിലുള്ള പുഞ്ച്മുഖി ഹനുമാന്‍,ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ അവര്‍ എത്തിയിരിക്കുന്നു. ഈ ക്ഷേത്രത്തിന് മുന്നില്‍ മദ്യശാല ഉള്ളത് ശ്രദ്ധേയമാണെന്നും അവര്‍ പറഞ്ഞു. ഇവിടെ മദ്യശാല മുന്നിലും, ക്ഷേത്രം പിന്നിലുമാണ്.

ഒരു പാട് ദുഖമുള്ളതിനാലാണ് താന്‍ ഇവിടെ എത്തിയത്. ക്ഷേത്രത്തിന്‍റെ 50 മീറ്റര്‍ മാത്രം അകലെ ഒരു മദ്യശാലയും, ബാറുമാണെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു.2022 ഒക്ടോബർ 2 ന് മദ്യവിൽപ്പനയ്‌ക്കെതിരെ കുറച്ച് സ്ത്രീകൾ അടങ്ങുന്ന ഒരു സംഘം മാർച്ച് നടത്തിയിരുന്നു. ഇതിനിടയിൽ, മദ്യനയത്തെക്കുറിച്ച് ആലോചിക്കുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.തനിക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു

Eng­lish Summary:
Uma Bharati lashed out at the BJP gov­ern­ment in Mad­hya Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.