8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 1, 2024
September 30, 2024
September 30, 2024
September 21, 2024
September 20, 2024
September 18, 2024

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോസ്

Janayugom Webdesk
കൊച്ചി
May 3, 2022 5:55 pm

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. അന്തരിച്ച എംഎൽഎ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഉമയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് ഹൈക്കമാന്‍റും അനുമതി നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടായതോടെ യുഡിഎഫ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാർത്ഥിയായി പരിഗണനയിൽ വന്നത് ഒരു പേര് മാത്രമായിരുന്നു.

മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

Eng­lish Summary:Uma Thos­mas UDF can­di­date in Thrikkakara

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.