Site iconSite icon Janayugom Online

ഉമര്‍ ഖാലിദിനെ കോടതിയില്‍ ഹാജരാക്കുന്നത് കൈവിലങ്ങോടെ

ഉമര്‍ ഖാലിദിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൈവിലങ്ങ് ധരിപ്പിക്കരുതെന്ന് കോടതി ഉത്തരവുകളുണ്ടായിട്ടും ഡല്‍ഹി പൊലീസ് കൈവിലങ്ങ് ധരിപ്പിക്കുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഉമര്‍ ഖാലിദിനെ ഹാജരാക്കിയതും കൈവിലങ്ങ് ധരിപ്പിച്ചുകൊണ്ടായിരുന്നു.
ഉമര്‍ ഖാലിദിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കാല്‍വിലങ്ങോ കൈവിലങ്ങോ ഇടേണ്ടതില്ലെന്ന് ജനുവരി 17ന് പട്യാല ഹൗസ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പങ്കജ് ശര്‍മ്മ ഉത്തരവിട്ടിരുന്നു. 

ഉമര്‍ ഖാലിദ് ഒരു മാഫിയാ തലവനോ ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ പോലുമല്ലെന്ന് ചൂണ്ടിക്കാട്ടി, ജൂണ്‍ മാസത്തില്‍ ഇത് സംബന്ധിച്ച് പൊലീസിന്റെ ഒരു അപേക്ഷ തള്ളിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ ഏഴിന് പാസാക്കിയ ഒരു ഉത്തരവ് അനുസരിച്ചാണ് കൈവിലങ്ങ് ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നതെന്നാണ് പൊലീസിന്റെ വാദം. വിഷയം കോടതിയില്‍ ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് ഉമര്‍ ഖാലിദിന്റെ അഭിഭാഷകര്‍. 

Eng­lish Summary:Umar Khalid to be pro­duced in court with handcuffs
You may also like this video

Exit mobile version