25 April 2024, Thursday

ഐസിസി മുൻ അമ്പയർ റൂഡി കോർട്സെൻ അന്തരിച്ചു

Janayugom Webdesk
പ്രിട്ടോറിയ
August 9, 2022 6:47 pm

വാഹനാപകടത്തില്‍ ഐസിസിയുടെ മുൻ അമ്പയർ റൂഡി കോർട്സെൻ മരിച്ചു. 73 വയസായിരുന്നു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്‌ഡെയിലിൽ വച്ചായിരുന്നു അപകടം. കേപ്‌ടൗണിൽ സുഹൃത്തുക്കൾക്കൊപ്പം ഗോൾഫ് കളിച്ചതിനു ശേഷം തിരികെ തൻ്റെ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

റൂഡിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

209 ഏകദിനങ്ങളിലും 108 ടെസ്റ്റ് മത്സരങ്ങളിലും 14 ടി-20കളിലും റൂഡി അമ്പയറിങ് ചുമതല വഹിച്ചു.

Eng­lish Sum­ma­ry: Umpire Rudi Koertzen Dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.