പശ്ചിമ ബംഗാളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തി. ഉംപുന്‍ ശക്തി കുറഞ്ഞു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത് പശ്ചിമ ബംഗാളിലായിരുന്നു. ദുരിതം വിതച്ച പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. റോഡ്,വൈദ്യുതി ടെലിഫോണ്‍,കുടിവെള്ളം ബന്ധങ്ങള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി പൂര്‍വ്വസ്ഥിതിയിലേക്ക് പുനസ്ഥാപിക്കാന്‍ ഇനിയും രണ്ട് മൂന്ന് ദിവസങ്ങള്‍ വേണ്ടി വരും.
റോഡുകളും 50% മാത്രമേ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ളു. കുടിവെള്ള വിതരണവും പലയിടങ്ങളില്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. 70 ശതമാനം ടെലിഫോണുകള്‍ മാത്രമാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ മൂന്ന് ദിവസമായി നഗരത്തില്‍ സ്തംഭനാവസ്ഥ തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കൊല്‍ക്കത്ത നഗരത്തില്‍ പ്രകടനം നടത്തി. സംസ്ഥാനങ്ങള്‍ 14 ജില്ലകളില്‍ കൃഷി നശിച്ചു. ഹുഗ്ളി, ബിര്‍ബൂം ജില്ലകളില്‍ 1000 കോടിയുടെ കൃഷിയാണ് നശിച്ചത്. ദുരന്തത്തെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ 5 ലക്ഷം യൂറോ പശ്ചിമബംഗാളിന് അനുവദിച്ചിരുന്നു. പശ്ചിമ ബംഗാളിന് 1000 കോടിയും ഒഡീഷയ്ക്ക് 500 കോടിയും കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു.
ENGLISH SUMMARY:umpun power has decreased
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.