26 March 2024, Tuesday

ഐക്യരാഷ്ട്ര സഭ മേധാവി പുടിനുമായും സെലന്‍സ്കിയുമായും കൂടിക്കാഴ്ച നടത്തും

Janayugom Webdesk
ജെനീവ
April 23, 2022 8:55 pm

ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയുമായും കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച പുടിന്‍ ഗുട്ടറെസുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം വ്യാഴാഴ്ച സെലസ്‍‍കിയുമായും ഉക്രെ‍യ്‍ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയുമായും ഗുട്ടറെസ് കൂടിക്കാഴ്ച നടത്തുമെന്ന് ഐക്യരാഷ്ട്ര സഭ പ്രസ്‍താവനയില്‍ അറിയിച്ചു.

കൂടിക്കാഴ്ച സംബന്ധിച്ച് ഗുട്ടറെസ് പുടിനും സെലന്‍സ്‍കിക്കും കത്തയക്കുകയും ചെയ്യ്തിരുന്നു. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചയെന്നാണ് കത്തില്‍ ഗുട്ടറെസ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്ക് പുടിന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ രണ്ട് മാസമായി തുടരുന്ന സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്.

ഉക്രെയ്‍ന്‍ — റഷ്യ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്‍ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളുമായും ഗുട്ടറെസ് കൂടിക്കാഴ്ച നടത്തുന്നത്. സെെനിക നടപടി ആരംഭിച്ചതിന് ശേഷം സെലന്‍സ്‍കിയുമായി ഗുട്ടറെസ് ഒരു തവണ ഫോണില്‍ സംസാരിച്ചതൊഴിച്ചാല്‍, ഐക്യരാഷ്ട്ര സഭയുടെ ഫലപ്രദമായ ഇടപെടലുകളൊന്നും നടന്നിരുന്നില്ല.

സെെനിക നടപടി യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമാണെന്ന് പ്രസ്താവിച്ചതിനു ശേഷം പുടിന്‍ ഗുട്ടറെസിന്റെ ഫോണ്‍ കോളുകളോട് പ്രതികരിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം, സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്ത് റദ്ദാക്കുകയും ചെയ്യതു.

Eng­lish summary;UN chief to meet with Putin and zelensky

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.