Web Desk

ജനീവ

February 27, 2021, 9:40 am

കോവിഡ് കാലത്ത് കേരളം കാട്ടിയ കരുതലിനെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി

Janayugom Online

കോവിഡ് കാലത്ത് പാവപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിന് കേരളത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റാണ് അഭിനന്ദനം അറിയിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമൂഹ്യ സംഘടന- സമുദായ നേതാക്കളുള്‍പ്പെടെ പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ വലുതാണെന്നും മനുഷ്യാവകാശ സമിതി വിലയിരുത്തി. 

മനുഷ്യാവകാശ വിഷയങ്ങളെക്കുറിച്ച് ഓരോ വര്‍ഷവും നടക്കുന്ന ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണത്തില്‍ ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. അതേ സമയം രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തെപ്പറ്റിയുള്ള അഭിപ്രായവും അവര്‍ വ്യക്തമാക്കി. കര്‍ഷകരുടെ ചര്‍ച്ചകള്‍ സമരം പരിഹരിക്കാന്‍ വേണ്ടെതെന്ന് അറിയിച്ചു. അതുപോലെ തന്നെ മാധ്യമങ്ങള്‍ക്ക് നേരെ രാജ്യദ്രേഹം ചുമത്തുന്നതിലും മനുഷ്യാവകാശ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. 

ENGLISH SUMMARY:UN Human Rights Coun­cil lauds Ker­ala’s efforts dur­ing the covid peri­od as exemplary
You may also like this video